1470-490

ഗുരുവായൂർ ക്ഷേത്രം; വഴിപാട് കൗണ്ടറുകൾ ജൂലായ് 1 മുതൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറുകൾ ജൂലായ് 1മുതൽ പ്രവർത്തിക്കും. ഭക്തർക്ക് നേരിട്ടുവന്ന് വഴിപാടുകൾ ശീട്ടാക്കാം. നിലവിൽ ഓൺലൈനിൽ വഴിപാടു കൾ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. പടിഞ്ഞാറെ ഗോപുരനടയിലെ കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിക്കുക. രാവിലെ അഞ്ച് മണി മുതൽ ക്ഷേത്രം തുറന്നിരിയ്ക്കുന്ന സമയങ്ങളിലെല്ലാം കൗണ്ടർ പ്രവർത്തിയ്ക്കും. പാക്കറ്റിലാക്കിയ കളഭം, ഗുരുവായൂരപ്പന്റെ സ്വർണ്ണ ലോക്കറ്റ് എന്നിവ ഒഴികെയുള്ള നിവേദ്യങ്ങളൊ പ്രസാദങ്ങളൊ ലഭിക്കുന്നതല്ല. അകലം പാലിച്ചുനിൽക്കുന്നതിനായി കൗണ്ടറിനു മുന്നിൽ മഞ്ഞവട്ടം വരച്ചിട്ടുണ്ട്. ഭക്തരെ നിയന്ത്രിക്കാൻ പോലീസും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഉണ്ടാകും .
ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിനു സമീപത്തുനിന്ന് ദർശനം നടത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ഉച്ചപൂജ കഴിഞ്ഞ് 12.30 ന് മാത്രമേ ജൂലായ് 1മുതൽ ക്ഷേത്ര നട അടയ്ക്കുകയുള്ളു.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305