1470-490

മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കേരള തീരം,കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം: കേരള തീരത്തിന്റെ വടക്ക് ഭാഗം,കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രതാ നിർദ്ദേശം

30-06-2020 മുതൽ 04-07-2020 വരെ: തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും,മധ്യ -പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

30-06-2020 & 01-07-2020 : വടക്ക്-കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള ഗുജറാത്ത് തീരം,മധ്യ-കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള മഹാരാഷ്ട്ര തീരം,തെക്ക്-കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള കർണാടക-വടക്ക് കേരള തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

03-07-2020 & 04-07-2020 : മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

30-06-2020: തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

30-06-2020 & 01-07-2020: വടക്ക്-ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Comments are closed.