1470-490

കുടിവെള്ള പദ്ധതി തുറന്ന് നൽകി

പള്ളിക്കല്‍ പഞ്ചായത്തിലെ ചെനക്കല്‍ അയ്യങ്കാളി എസ്.സി കോളനി കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കുടിവെള്ള പദ്ധതി തുറന്ന് നൽകി. ജില്ലാ പഞ്ചായ ത്തിന്റെ 2019- 2020 വാർഷിക പദ്ധതിയില്‍ 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പള്ളിക്കല്‍ പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡ് ചെനക്കല്‍ അയങ്കാളി എസ്.സി കോളനി കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട 60 കുടുംബങ്ങള്‍ക്കുള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെട്ട 75-ഓളം കുടുംബംഗള്‍ക്കാണ് നിലവില്‍ പദ്ധതി വഴി കുടിവെള്ളം നല്‍കുന്നത്. 2019 ല്‍ തന്നെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കേണ്ട പദ്ധതിക്കുള്ള കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ചില സി.പി.എം പ്രാദേശിക നേതാക്കളാണ് നിര്‍ധനരായ എസ്.സി കുടുംബംഗളുടെ കുടിവെള്ളം മുട്ടിക്കുന്ന വിധം കിണര്‍ കുഴിക്കുന്നതിന് തടസ്സം നിന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. തുടര്‍ന്ന് യു.ഡി.എഫ് നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിലാണ് പ്രവര്‍ത്തി വീണ്ടും തുടങ്ങാനായത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എ.കെ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ നാരായണി, അഡ്വ.കെ കുഞ്ഞാലി ക്കുട്ടി, കെ അബ്ദുറഹിമാന്‍, പി രാജന്‍, ധര്‍മ്മരാജന്‍, ബാലകൃഷ്ണന്‍, കെ എറമുട്ടി, സുബ്രമഹ്ണ്യന്‍ സംസാരിച്ചു.

Comments are closed.