1470-490

ഷോക്കേറ്റ് മരിച്ച വ്യക്തികളുടെ കുടുംബത്തിന് പഞ്ചായത്തിന്റെ സഹായം

അഴിയൂരിൽ ഷോക്കേറ്റ് മരിച്ച വ്യക്തികളുടെ കുടുംബത്തിന് പഞ്ചായത്തിന്റെ സഹായം നൽകി

അഴിയൂർ ഗ്രാമപഞ്ചായത്തിൽ ഷോക്കേറ്റ് മരിച്ച ഒന്നാം വാർഡിലെ തെക്കേ മരുന്നറക്കൽ സഹലിന്റെ പിതാവ് സലീമിനും, പതിനെട്ടാം വാർഡിലെ നെല്ലോളി ഇർഫാന്റെ മാതാവ് റാബിയക്കുമാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിൽനിന്ന് 25,000 രൂപ വീതം നൽകിയത്. പഞ്ചായത്ത് പ്രസിഡണ്ട് വി പി ജയൻ വീടുകളിൽ പോയി തുക വിതരണം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഇ ടി അയ്യൂബ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മെമ്പർ സാഹിർ പുനത്തിൽ എന്നിവർ പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551