1470-490

55 വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം ചെയ്തു

കയ്പമംഗലം മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 55 വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു. വിവിധ സർക്കാർ സ്‌കൂളുകളിൽ ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന 55 കുട്ടികൾക്കാണ് സൈക്കിൾ നൽകിയത്. പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡിന്റെ ധനസഹായത്തോടെ തീരദേശ വികസന കോർപ്പറേഷൻ മുഖേന 4000 രൂപ വിലവരുന്ന സൈക്കിളുകളാണ് വിതരണം ചെയ്തത്. എറിയാട് കേരളവർമ്മ ഹയർ സെക്കന്ററി സ്‌കൂളിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. തീരദേശ വികസന കോർപ്പറേഷൻ പ്രൊജക്ട് ഓഫീസർ ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ ബേബി ജനാർദ്ദനൻ, പി ടി എ പ്രസിഡന്റ് കെ എ അസീസ്, ഹരീഷ്, പൂർവ്വവിദ്യാർത്ഥി ഇ വി രമേഷൻ തുടങ്ങിയവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305