1470-490

കൊവിഡ് മൂലം തമിഴ്‌നാടു സ്വദേശി മരിച്ച സംഭവം : പരിശോധന കര്‍ശനമാക്കി

കൊവിഡ് 19 മൂലം തമിഴ്‌നാടു സ്വദേശി മരിച്ച സംഭവം : കോട്ടക്കല്‍ പച്ചക്കറി മാര്‍ക്കറ്റില്‍ പരിശോധന കര്‍ശനമാക്കി
കോട്ടക്കല്‍ : കൊവിഡ് 19 മൂലം തമിഴ്‌നാടു സ്വദേശി മരിച്ച സംഭവത്തെ തുടര്‍ന്നു കോട്ടക്കലിലെ പച്ചക്കറി മാര്‍ക്കറ്റില്‍ പൊലിസും മുനിസിപ്പലാലിറ്റിയും,
ആരോഗ്യ വകുപ്പും സംയുക്തമായിപരിശോധന കര്‍ശനമാക്കി. മരണപ്പെട്ട അരശാക്കരന്‍ (55) പച്ചക്കറി മാര്‍ക്കറ്റില്‍ തമിഴുനാട്ടില്‍
നിന്നും പച്ചക്കറിയുമായി വരുന്ന ലോറി ഡ്രൈവര്‍മാരുമായി ദിവസവും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരുമായി ഒന്നിച്ചു യാതൊരു മുന്‍കരുതലുകളും ഇല്ലാതെ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ്
അധികൃതര്‍ മാര്‍ക്കറ്റിലെത്തുന്ന വാഹനങ്ങളെയും മറ്റും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. തമിഴ്‌നാടു സ്വദേശിയായ ഇദ്ദേഹത്തിനു പച്ചക്കറിയുമായി വരുന്ന ലോറി ഡ്രൈവര്‍മാരുമായുള്ള സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം
വരാന്‍ കാരണമായി അധികൃതര്‍ക്കു സംശയം ഉള്ളതിന്റെ പിന്‍ബലത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്. പുലര്‍ച്ചെ മൂന്നു മണി മുതല്‍ കോട്ടക്കല്‍
എസ്.ഐ റിയാസ് ചാക്കീരി, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ നാസര്‍, മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ ഹംസ, കമ്മ്യൂണിറ്റി ആരോഗ്യ വിഭാഗം, ആര്‍.ആര്‍.പി വളണ്ടിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കുന്നു.

Comments are closed.