1470-490

കളക്ടറേറ്റിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം

തൃശൂർ ജില്ലാ കളക്ടറേറ്റിൽ ഹോമിയോപ്പതി വകുപ്പ് നടത്തുന്ന പ്രതിരോധ മരുന്നിന്റെ വിതരണം പുരോഗമിക്കുന്നു. ആരംഭിച്ച് ഇതുവരെ 11800 പേർക്ക് മരുന്ന് വിതരണം ചെയ്തു. ഔഷധ വിതരണ കൗണ്ടർ കളക്ട്രേറ്റിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ രണ്ടുവരെ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദ്ദേശാനുസരണം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് മരുന്ന് നൽകുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും മരുന്ന് നൽകുന്നുണ്ട്. ആദ്യഘട്ടം മരുന്ന് കഴിച്ചവർ ഒരു മാസത്തിനു ശേഷം ബൂസ്റ്റർ ഡോസ് കഴിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ഡി സുലേഖ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305