1470-490

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭാഗത്തേക്ക് – കെ എസ് ആർ ടി സി അനുവദിക്കണം .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭാഗത്തേക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ നിവേദനം നൽകി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന് കാലത്ത് 10 മണിക്ക് മലപ്പുറം സിവിൽ സ്റ്റേഷനിൽ എത്തുകയും തിരിച്ച് വൈകുന്നേരം 5 മണിക്ക് തിരികെ പുറപ്പെടുന്ന വിധത്തിൽ കെ.എസ്.ആർ ടി.സി.ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ ജില്ലാ കലക്ടർ, എം എൽ എ.മന്ത്രി കെ.ടി.ജലീൽ എന്നിവർക്ക് നിവേദനം നൽകിയത് .ജില്ലയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തെ പഞ്ചായത്തുകളായ വള്ളിക്കുന്ന്, തേഞ്ഞിപ്പലം , പള്ളിക്കൽ, മൂന്നിയൂർ, പെരുവള്ളൂർ പഞ്ചായത്തുകളിൽ നിന്നായ് മലപ്പുറത്ത് ജോലിയിയുള്ള നൂറോളം ജീവനക്കാർ യാത്രാദുരിതം അനുഭവിക്കുകയാണ്. യൂണി വേഴ്സിറ്റി- വേങ്ങര റൂട്ടിലോ, യൂനിവേഴ്സിറ്റി കോട്ടക്കൽ റൂട്ടിലോ
ബസ് അനുവദിച്ചാൽ മാത്രമേ യാത്ര ദുരിതത്തിന് അറുതി വരുത്താൻ കഴിയും കോവിഡ് – 19 ൻ്റെ സാഹചര്യത്തിൽ സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുള്ളവർ മലപ്പുറത്ത് എത്തുന്നതിന് മൂന്ന് ബസ് കയറിയിറങ്ങണം . സ്വകാര്യ ബസിൻ്റെ കുറവും, ആരോഗ്യ വകുപ്പിൻ്റെ മാനദണ്ഡങ്ങൾക്ക നുസരിച്ച് യാത്ര ചെയ്യേണ്ട ഹതഭാഗ്യരെ തുണക്കാൻ സർക്കാർ തയ്യാറാകണംഅബുലൈസ് തേഞ്ഞിപ്പലം, എ സി ഷാജഹാൻ ,
ബീന ചേലൂർ, കെ സുരേഷ്,
കെ മനോജ് കുമാർ, പി . ഷാജി, എം രാധാകൃഷ്ണൻ , ശരചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ്
ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551