1470-490

ആരോഗ്യ പ്രവര്‍ത്തകരടക്കം അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മാഹി: മാഹിയില്‍ ആരോഗ്യപ്രവര്‍ത്തകരടക്കം അഞ്ചുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മാഹി ഗവ. ജനറല്‍ ആശുപത്രിയിലെ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പള്ളൂര്‍ സ്റ്റേഷനിലെ ഒരുപൊലിസുകാരനുമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഒരു നഴ്‌സ്, രണ്ട് അറ്റന്റര്‍, ഒരുപാചകക്കാരന്‍ എന്നിവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. രോഗത്തിന്റെ ഉറവിടം മാഹി ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഇതോടെ മാഹി കോവിഡ് സമൂഹ വ്യാപന ഭീഷണിയിലായി മാറി. കഴിഞ്ഞദിവസം ചാലക്കര ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലിനും പള്ളൂരിലെ ഒരുഓട്ടോ ഡ്രൈവര്‍ക്കും ചെരുപ്പ്കടയിലെ ഒരുസെയില്‍സ്മാനുമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573