1470-490

പോലീസ് സ്റ്റേഷൻ ചുറ്റുമതിലിന് എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷം

ഒല്ലൂർ പോലീസ് സ്റ്റേഷൻ ചുറ്റുമതിലിന്
എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷം
ക്രമസമാധാനം കാക്കുന്നതിൽ മാതൃകയായ ഒല്ലൂർ പോലീസ് സ്റ്റേഷന് ചുറ്റുമതിലിന് ഗവ. ചീഫ് വിപ്പ് അഡ്വ കെ രാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയുടെ പ്രവർത്തന അനുമതി ലഭിച്ചു. ചുറ്റുമതിൽ പുനർനിർമ്മിക്കാനും ഗേറ്റിനും, ലാൻഡ് സ്‌കേപ്പിനുമായാണ് ആദ്യഘട്ടമെന്ന നിലയിൽ 25 ലക്ഷം രൂപ വിനിയോഗിക്കുക. ഭാവിയിൽ രണ്ടാം ഘട്ടത്തിൽ മൂന്നുനില കെട്ടിടമാണ് സ്റ്റേഷന് മുന്നിലെ സ്ഥലത്ത് വിഭാവനം ചെയ്യുന്നത്. താഴെത്ത നിലയിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമുള്ള പാർക്കിംഗ് സൗകര്യവും ഒന്നാം നിലയിൽ പോലീസുകാർക്കുള്ള റസ്റ്റ് റൂമും ഒരുക്കും. രണ്ടാം നിലയിൽ അത്യാധുനിക ഫിറ്റ്നസ് സെന്റർ ഉൾപ്പെടുന്ന എസ്റ്റിമേറ്റ് തയ്യാറാക്കാനായി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി.
സംസ്ഥാനത്തെ മികച്ച സ്റ്റേഷനായി ഒല്ലൂർ സ്റ്റേഷനെ തിരഞ്ഞെടുത്തതിനുള്ള അഭിനന്ദന സൂചകമായാണ് എംഎൽഎ തുക അനുവദിച്ചത്. 2014 മുതൽ 19 വരെ സ്റ്റേഷനിൽ കെട്ടിക്കിടന്ന കേസുകൾ രണ്ടുവർഷംകൊണ്ട് തീർപ്പാക്കിയതും ജനമൈത്രി പോലീസിന്റെ മികവുറ്റ പ്രവർത്തനങ്ങളുമാണ് അംഗീകാരത്തിന് മാനദണ്ഡമായത്.
1961ൽ നെടുപുഴ പോലീസ് സ്റ്റേഷന്റെ ഔട്ട്പോസ്റ്റായാണ് ഒല്ലൂർ സ്റ്റേഷൻ ആരംഭിച്ചത്. 1987 ൽ നിലവിലെ സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷൻ പരിധിയിലെ വനിതകൾക്കായി സ്വയം പ്രതിരോധ പരിശീലനം ഇവിടെ നൽകിവരുന്നു.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305