1470-490

വേളം ഹയർ സെക്കണ്ടറിക്ക് മൂന്നാം തവണയും നൂറുമേനി

എസ് എസ് എൽ സി പരീക്ഷയിൽ മൂന്നാം തവണയും നൂറു ശതമാനം വിജയം നേടിയ വേളം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ

വേളം: എസ് എസ് എൽ സി പരീക്ഷയിൽ വേളം ഹയർ സെക്കണ്ടറി സ്കൂളിന് മൂന്നാം തവണയും നൂറുമേനി വിജയം. പരീക്ഷ എഴുതിയ 194 കുട്ടികളും വിജയിച്ചു. എട്ട് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയിച്ച മുഴുവൻ കുട്ടികളെയും സ്റ്റാഫ് കൗൺസിൽ യോഗം അനുമോദിച്ചു. ഹെഡ്മാസ്റ്റർ ടി ബഷീർ അധ്യക്ഷത വഹിച്ചു.പി കെ അഷറഫ്, കെ വിനോദൻ, കെ പി പവിത്രൻ, ടി പി ശ്രീജ, എം കാസിം, യു കെ അസീസ്, എസ് വി ജ്യോതി ,വി എൻ രജിഷ, കെ ടി ശ്രീജിത്ത് രാജ്, എം യൂസഫ്, എ കെ ഷഫീന, പി പി മുഹമ്മദ്, കെ പി ഇല്യാസ് എന്നിവർ സംസാരിച്ചു

Comments are closed.