1470-490

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.79 പേര്‍ ഇന്ന് രോഗമുക്തി നേടി. 24 ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തമിഴ്‌നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണ് എന്ന് ഫലം വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് അഞ്ച് പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒന്‍പത് സിഐഎസ്എഫ്കാര്‍ക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തൃശൂര്‍ -26, കണ്ണൂര്‍ -14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട് -9, ആലപ്പുഴ 5-, എറണാകുളം 5, ഇടുക്കി-5, കാസര്‍ഗോഡ് -4, തിരുവനന്തപുരം- 4
ഇന്ന് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -3, കൊല്ലം -18, ആലപ്പുഴ -8, കോട്ടയം -8 , എറണാകുളം -4, തൃശൂര്‍ -5, പാലക്കാട് -3, കോഴിക്കോട് -8, മലപ്പുറം -7, കണ്ണൂര്‍ – 13, കാസര്‍ഗോഡ് -2
കഴിഞ്ഞ് 24 മണിക്കൂറിനിടെ 5244 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ സംസ്ഥാനത്ത് 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 2057 പേരാണ്. 1,80,617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എല്ലായിനത്തിലുമായി ഇതുവരെ 2,24,727 ആളുകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചത്. (സ്വകാര്യ ലാബ്, റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ഇതുവരെ 1,71,846 വ്യക്തികളുടെ സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 2774 ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 46,689 സാമ്പിളുകളാണ് ശേഖരിച്ചത്. അതില്‍ 45065 ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137