1470-490

ഇല്ലായ്മകൾക്കിടയിലും കരവിരുതുകളെ കൈവിടാതെ സുബിൻ.

ഇല്ലായ്മകൾക്കിടയിലും  കരവിരുതുകളെ കൈവിടാതെ ഉപാസിക്കുകയാണ് കൊടകര പാറേക്കാട്ടുകര സ്വദേശി മുരിങ്ങനേടത്ത് സുബിൻ.   പെയിൻ്റിംഗ് തൊഴിലാളിയായ ഇദ്ദേഹം ലഭിക്കുന്ന ഒഴിവു സമയങ്ങൾ ഒട്ടും പാഴാക്കാതെയാണ് തൻ്റെ കര കൗശല പ്രവർത്തനങ്ങൾ നടത്തുന്നത്. ശില്പ ങ്ങളും ചിത്രങ്ങളും മിഴിവോടെ തീർക്കുന്ന സുബിൻ,  മരത്തിൻ്റെ വേരുകൾ കിട്ടിയാൽ തൻ്റെ മനസ്സിൽ വിരിയുന്ന രൂപങ്ങൾ കൊത്തിയെടുക്കുന്നതിൽ വിദഗ്ദനാണ്.  ആന, പരുന്ത് , പെൻഗ്വിൻ,വേഴാമ്പൽ  തുടങ്ങി നിരവധി
മാതൃകകൾ അത്തരത്തിൽ  മരത്തിൽ തീർത്തിട്ടുണ്ട് ഇദ്ദേഹം.   പൊട്ടിപൊളിഞ്ഞ മേച്ചിൽ ഓടുകളിലും, പുകക്കുഴലുകളിലും അവശിഷ്ടങ്ങളും സുബിൻ കൈപതിഞ്ഞാൽ മനോഹര  ശിൽപ്പങ്ങൾ രൂപപ്പെടുമെന്നതിന് സുബിൻ്റെ വീട്ടിലെ നിരവധിയായ ശില്പങ്ങൾ സാക്ഷി. കമ്പിയും സിമൻറും ഉപയോഗിച്ച് കാളയുടെയും, മാനുകളുടെയും ശിരസ്സുകൾ നിർമ്മിച്ചിട്ടുണ്ട്. നല്ലൊരു ചിത്രകാരനും കൂടിയായ സുബിൻ തൻറെ വീടിൻറെ ചുമരുകളിൽ നിരവധി ചിത്രങ്ങളും വരച്ചിട്ടുണ്ട്.
മണ്മറഞ്ഞു പോയെങ്കിലും കലാഭവൻ മണിയുടെ  കടുത്ത ആരാധകൻ കൂടിയാണ് ഇദ്ദേഹം. ഒഴിവുസമയങ്ങളിൽ വിശ്രമിക്കുന്നതിനായാ കലാഭവൻ മണി നിർമ്മിച്ച പാസി പോലെ സുബിനും നിർമിച്ചിട്ടുണ്ട്  കെട്ടുവള്ളം മാതൃകയിൽ ഒരു പാഡി.വീടിന് സമീപം നിർമ്മിച്ച കെട്ടുവള്ളം മാതൃക കോൺക്രീറ്റും പ്ലൈവുഡും കൊണ്ടാണ്  നിർമ്മിച്ചിരിക്കുന്നത്. അതിൽ കലാഭവൻ മണിയുടെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്.
തൻ്റെ കരവിരുതുകൾ അടുപ്പക്കാർക്ക് മുൻപിൽ മാത്രമാണ് സുബിൻ പ്രദർശിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ വീടിനു മുന്നിൽ കോൺക്രീറ്റിൽ തീർത്ത കെട്ടുവള്ള മാതൃക കണ്ടാണ് നാട്ടുകാർ പോലും സുബിൻ്റെ കലാവാസന തിരിച്ചറിഞ്ഞത്. 

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573