1470-490

കൈ താങ്ങേകാം സ്മാർട്ട് ആവാം പദ്ധതിക്ക് തുടക്കം കുറിച്ചു.

മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു.

മരുതോങ്കര പഞ്ചായത്തിൽ കൈ താങ്ങേകാം സ്മാർട്ട് ആവാം പദ്ധതിക്ക് തുടക്കം കുറിച്ചു.
കുറ്റ്യാടി :- കോഴിക്കോട് ജില്ലാ ഭരണകൂടം, ജില്ലാ ശുചിത്വ മിഷൻ, മൈജി, കണ്ണെക്ടഡ് ഇനിഷ്യറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൈമാറാം.
കൈത്താങ്ങേകാം പദ്ധതിക്ക് മരുതോങ്കര ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. പാവപ്പെട്ട കുട്ടികളുടെ ഓൺ ലൈൻ പഠന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുവാനായി ഉപയോഗ്യമല്ലാത്ത മൊബൈൽ ഫോണുകളെ ജില്ലയിൽ സജ്ജീകരിച്ചിരിക്കുന്ന കളക്ഷൻ സെന്ററുകളിൽ ശേഖരിച്ചു അവ റീഫർബിഷ് ചെയ്തു അണുവിക്‌തമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അത്യാവശ്യക്കാരായ കുട്ടികളുടെ രക്ഷിതാക്കളിലേക്ക് എത്തിക്കുന്ന പദ്ധതിയാണിത്.മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം സതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിഷ് കാട്യാലാട്ട്, ത്യേസ്യാമ്മ മാത്യു, രജിലേഷ്. പി, ശോഭ. ടി.കെ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573