1470-490

കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് സാനിറ്റൈസറും മാസ്ക്കും നൽകി.

കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഹാൻഡ് സാനിറ്റൈസറും മാസ്ക്കും നൽകി.
യൂണിറ്റിൽ നടന്ന ചടങ്ങിൽ ഇൻസ്പെക്ടർ – ഇൻ-ചാർജ് പി.എ.ദിലീപ് കുമാറിന് മഹല്ല് വൈസ് പ്രസിഡണ്ട് ഡോ.അബ്ദുൽ റഹ്മാൻ പ്രതിരോധ സാമഗ്രികൾ നൽകി. എ.ഡി.ഇ.രാജേഷ് ബി. തണ്ടാശേരി, സ്റ്റേഷൻ മാസ്റ്റർ പി.ആർ.രമേഷ്, ജോൺ മിൽട്ടൺ , വി.എ.അഷറഫ്, പി.പി.നവീൻ, ഇ.ബി.എ.മുനീർ,മഹല്ല് ട്രഷറർ മുഹമ്മദ് റഷീദ്, ഓഫീസ് സെക്രട്ടറി ഇ.ബി.ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.