1470-490

പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു

കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പുല്ലാളൂർ പുറായിൽ ഒലോറക്കുന്ന് റോഡ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 2,67,000 രൂപയും ഗ്രാമപഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്. കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എ.സി.ഷിഹാബുദ്ദീന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മുസ്തഫ പയങ്ങര, മുഹമ്മദ് ചെമ്പക്കോട്ട്, എം ജയപ്രകാശ്, നൗഷാദ് പുറായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382