1470-490

ജൂലൈ ഒന്ന് മുതൽ റേഷൻ സാധനങ്ങൾ സ്റ്റോക്കെടുക്കില്ല

ജൂലൈ ഒന്ന് മുതൽ റേഷൻ സാധനങ്ങൾ സ്റ്റോക്കെടുക്കില്ലെന്ന് റേഷൻ വ്യാപാരികൾ

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി : താലൂക്കിലെ കരിവണ്ണൂർ എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്നും വരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ തൂക്കക്കുറവ് സംബന്ധിച്ച് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥന്മാരുമായി പല പ്രാവശ്യം ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തതാണെന്നും എന്നാൽ ഇതുവരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച തീരുമാനം നടപ്പിലാക്കിയിട്ടില്ലെന്നും റേഷൻ വ്യാപാരികൾ.
ഹൈക്കോടതി ഉത്തരവ് (p w. p(c) നമ്പർ 9973 07 2018) പ്രകാരം റേഷൻ സാധനങ്ങൾ കടയിൽ എത്തിച്ച് തൂക്കം റേഷൻ വ്യാപാരികളെ ബോധ്യപ്പെടുത്തണമെന്നാണ് ഉത്തരവ്. എന്നാൽ കൊയിലാണ്ടി താലൂക്കിലെ ഒരു വിഭാഗം തൊഴിലാളികൾ തൂക്കി നൽകുന്നത് അംഗീകരിക്കുന്നില്ല. കരാറുകാരൻ തൂക്കുന്നതിനു കൂലിനൽകിയിട്ടു പോലും കൊയിലാണ്ടി താലൂക്കിലെ പകുതി റേഷൻ കടകളിലും തൂക്കി നൽകുന്നില്ല.ഇത് ഹൈക്കോടതി വിധിയുടെ ലംഘനമാണ് . 2019 സപ്തംബർ മുതൽ കടയിൽ തൂക്കി ഇറക്കിയ ഇനത്തിൽ കുറവ് വന്ന സാധനങ്ങൾ രേഖാമൂലം അറിയിച്ചിട്ടും ഇതുവരെ തൂക്കത്തിലുള്ള കുറവ് അധികൃതർ അനുവദിച്ചു നൽകിയിട്ടില്ല.എൻ.എഫ്.എസ്.എ.യിൽ നിന്നും തൂക്കി ഇറക്കിയാണ് റേഷൻ സാധനങ്ങൾ കടയിലേക്ക് അയക്കുന്നത്. എന്നാൽ കടയിൽ തൂക്കിയാൽ തൂക്കത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നു. എൻ.എഫ്.എസ്.എ. യിൽ നിന്നും കടയിലേക്ക് കൊണ്ടുവരുന്ന ത്രാസിലാണ് തൂക്കുന്നത്. ഭീമമായ നഷ്ടം സഹിച്ചു കരാറുകാരൻ റേഷൻ സാധനങ്ങൾ തൂക്കി ഇറക്കാത്തതു കൊണ്ടും റേഷൻ സാധനങ്ങൾ എടുത്തു വിതരണം ചെയ്യാൻ സാധിക്കാതെ വന്നിരിക്കുകയാണ്‌. ആയതിനാൽ ജൂലൈ 1 തിയ്യതി മുതൽ വിതരണത്തിനായി റേഷൻ സാധനങ്ങൾ സ്റ്റോക്ക് എടുക്കുകയില്ലെന്ന് ഒൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗം സംസ്ഥാന സെക്രട്ടറി പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ, ഇ.പി.ബാലകൃഷ്ണൻ ,കെ ജനാർദനൻ, പി.വി.സുധൻ, വി.എം ബഷീർ ,യു. ഷിബു, മാലേരി മൊയ്തു, കെ.കെ.പ്രകാശൻ, വി.പി.കരുണാകരൻ, കെ.കെ. പരീത്, സി.സി കൃഷ്ണൻ, വി.കെ .മുകുന്ദൻ, ശശി മങ്ങര, എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573