1470-490

ക്വാറന്റൈന്‍ ഡയറീസ് മത്സരം


മലപ്പുറം കോവിഡ് 19ന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി ക്വാറന്റൈന്‍ പിരീഡ് എങ്ങനെ മനോഹരമായി ഉപയോഗിച്ചു എന്ന വിഷയത്തില്‍ ‘ക്വാറന്റൈന്‍ ഡയറീസ്’ മത്സരം നടത്തുന്നു. മികച്ച കുറിപ്പുകള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ശ്രദ്ധേയമായ കുറിപ്പുകള്‍ ജില്ലാമെഡിക്കല്‍ ഓഫീസിന്റെയും  ആരോഗ്യകേരളത്തിന്റെയും എഫ്.ബി പേജില്‍ പ്രസിദ്ധീകരിക്കും. കുറിപ്പുകള്‍ ആയിരം വാക്കില്‍ കുറയാന്‍ പാടില്ല. ക്വാറന്റൈന്‍ പിരീഡ് കൃത്യമായി പാലിച്ചെന്ന് ആര്‍.ആര്‍.ടി സര്‍ട്ടിഫൈ ചെയ്യണം. കുറിപ്പുകള്‍ ടൈപ്പ് ചെയ്‌തോ സ്‌കാന്‍ ചെയ്‌തോ അയക്കണം.  താത്പര്യമുള്ളവര്‍ bccnhmmlpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 20നകം കുറിപ്പുകള്‍ നല്‍കണം. കുറിപ്പിനൊപ്പം പേരും മൊബൈല്‍ നമ്പറും രേഖപ്പെടുത്തണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137