1470-490

പ്രതിഷേധ ധര്‍ണ അഞ്ചാം ദിവസത്തിലേക്ക് കടന്നു.

കോട്ടക്കൽ: ബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷന്‍ കോട്ടക്കല്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ധര്‍ണ്ണ എം എല്‍ എ ആബിദ് ഹുസ്സൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 
ബസ് തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് എം എല്‍ എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 
ഇത് വരെ നാല് ബസ്  തൊഴിലാളികളാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്തത്. ബസ് വ്യവസത്തേയും അതിനെ ആശ്രയിച്ച കഴിയുന്ന കുടുംബങ്ങളെയും സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ അവഗണിക്കുകയാണ്. ഇനിയും എത്ര ആത്മഹത്യകള്‍ ഉണ്ടായാല്‍ ആണ് സര്‍ക്കാരിന്റെ കണ്ണ് തുറക്കുക.കേരളത്തില്‍ പ്രൈവറ്റ് ബസുകളുടെ എണ്ണം ഗണ്യമായി കുറയാന്‍ കാരണം മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അവഗണയാണെന്നും ബസ് ഉടമകള്‍ ആരോപിച്ചു. 
ചടങ്ങില്‍ എം സി കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. ഉണ്ണീന്‍ കുട്ടി, ശിവകരന്‍ മാസ്റ്റര്‍, വടക്കന്‍ അബ്ദു, തിരുന്നിലത്ത് നാസര്‍, വിലങ്ങില്‍ ഷംസു, കുണ്ടില്‍ ഇസ്മായില്‍, തൊഴിലാളി സംഘടനാ നേതാവ് കബീര്‍ മാസ്റ്റര്‍, മൊയ്ദീന്‍ കുട്ടി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573