1470-490

പെട്രാൾ ഡീസൽ വിലവർദ്ധനക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി

പെട്രാൾ ഡീസൽ വിലവർദ്ധനക്കെതിരെ പരപ്പനങ്ങാടി മുൻസിപ്പൽ കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി
പെട്രാൾ – ഡീസൽ വിലവർദ്ധനക്കെതിരെ പരപ്പനങ്ങാടി മുൻസിപ്പൽ കോൺഗ്രസ്സ് ചെട്ടിപ്പടി പോസ്റ്റ് ഓഫീസിനു മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേ ധർണ്ണ നടത്തി.
പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു . നെടുവ മണ്ഡലം പ്രസിഡന്റ് പി.ഒ അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.
മത്സ്യ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പി ഹംസക്കോയ ഉൽഘാടനം ചെയ്തു. കെ.പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സി.ബാലഗോപാൽ, സുധീഷ് അറ്റത്തങ്ങാടി , അബ്ദുൾ ഗഫൂർ , മുഹമ്മദ് കുട്ടി നഹ , ബി.പി സുഹാസ് എന്നിവർ പ്രസംഗിച്ചു.
പാണ്ടി അലി നന്ദി പ്രകടനം നടത്തി.

Comments are closed.