1470-490

പൊന്നാനി താലൂക്കിൽ കർശന നിയന്ത്രണം

പൊന്നാനി താലൂക്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.കടകളും, പെട്രോൾപമ്പുകളുംഅടച്ചിടും. 100 ബൈക്കുകളിൽ പോലീസ് നിരീക്ഷണം.
പൊന്നാനി: പൊന്നാനിയിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പോലീസിലെ ധ്രുത: കർമ്മ സേന 100 ബൈക്കുകളിലായി പൊന്നാനി താലൂക്കിൽ പ്രത്യേക പട്രോളിങ്ങ് നടത്തും താലൂക്ക്പരിധിയിലെ /കടകളും, പെട്രോൾ പമ്പുകളും ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനം.
അവശ്യവസ്തുക്കൾ ലഭ്യമാക്കാൻ പഞ്ചായത്തുകളിൽ ഒരു മെഡിക്കൽ ഷോപ്പും, ഒരു കച്ചവട സ്ഥാപനവും മാത്രം തുറക്കാൻ അനുമതി നൽകും.
ചാവക്കാട്- കുറ്റിപ്പുറം,
പൊന്നാനി-എടപ്പാൾ,
തൃശൂർ-കോഴിക്കോട് ദേശീയപാതകൾ മാത്രം ഗതാഗതത്തിന്നായി തുറന്നു നൽകും. മറ്റു പാതകൾ അടച്ചിടും.
വീടുകളിൽ കോറൻ്റൈനിൽ കഴിയുന്നവർക്ക് പ്രത്യേക പോലീസ് നിരീക്ഷണം ഏർപ്പെടുത്തും, ഡ്രോൺ ക്യാമറാ നിരീക്ഷണവും ശക്തമാക്കും.
അവശ്യ വസ്തുക്കൾ പോലീസിൻ്റെ നേതൃത്വത്തിൽ വീടുകളിലെത്തിക്കാനും നടപടിയുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573