1470-490

നഗരസഭാ സെക്രട്ടറിക്കെതിരെയുള്ള നടപടി ; സി.പി.എമ്മിന്റെ വിഭാഗീയത തീര്‍ക്കുന്നതിന്

നഗരസഭാ സെക്രട്ടറിക്കെതിരെയുള്ള നടപടി ; സി.പി.എമ്മിന്റെ അകത്തുള്ള വിഭാഗീയത തീര്‍ക്കുന്നതിന്
കോട്ടക്കല്‍ :സി.പി.എമ്മിനകത്തെ വിഭാഗീയത തീര്‍ക്കുന്നതി നാണു നഗരസഭാസെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എം മുതിര്‍ന്നതെന്നു കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നഗരസഭാസെക്രട്ടറിയുടെ സേവനം ഭയക്കുന്നവരായ ചിലര്‍ ആറു മാസം മുമ്പ് ചാര്‍ജ്ജെടുത്ത സെക്രട്ടറിയെ സ്ഥലം മാറ്റുന്നതിനു വേണ്ടി സകല കുതന്ത്രങ്ങളും നടത്തി പരാജയപ്പെട്ടു. ഒടുവില്‍ ചില അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി സസ്‌പെന്‍ഷനെന്ന നടപടിയിലെത്തിക്കുകയായിരുന്നു. സി.പി.എമ്മിലെ എല്ലാ കൗണ്‍സിലര്‍മാരും നഗരസഭാ സെക്രട്ടറിക്കെതിരെയുള്ള നടപടിയോടു യോജിക്കുന്നില്ല. സെക്രട്ടറിക്കെതിരെയുള്ള നടപടിയും കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് അടക്കമുള്ള വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മുനിസിപ്പല്‍ എഞ്ചിനീയറെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയതും ഇവിടുത്തെ ഭരണ സമിതിയുടെ വികസന പ്രവര്‍ത്തനങ്ങളെ ഭയക്കുന്നവരായ സി.പി.എമ്മുകാരാണ്, അവര്‍ ഇവിടുത്തെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റേക്കു വേണ്ടി പ്രവര്‍ത്തിച്ചവരാണ്. നഗരസഭയുടെ വികസന പ്രവര്‍ത്തനം തടസപ്പെടുത്തി അതു വഴി വികസന മുരടിപ്പ് പ്രചരണ ആയുധമാക്കി അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചടക്കി ഭരണത്തില്‍ കയറാമെന്നാണ് സി.പി.എം വ്യാമോഹിക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയമായി
നേരിടുമെന്നും ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Comments are closed.