1470-490

കൃഷി വകുപ്പ് മന്ത്രിയും മേയറും നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ, മേയർ അജിത ജയരാജൻ എന്നിവർ ഉൾപ്പെടെ ജൂൺ 15 ന് കോർപ്പറേഷൻ ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്ത 18 പേരുടെ 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയായി. ഇവരുടെ കോവിഡ് ഫലം നെഗറ്റീവാണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. ജൂൺ 30 മുതൽ ഇവർക്ക് ഔദ്യോഗിക കൃത്യനിർവ്വഹണം പുനരാരംഭിക്കാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൃഷി മന്ത്രി വി എസ് സുനിൽകുമാർ 2 തവണ സ്രവപരിശോധന നടത്തിയപ്പോഴും നെഗറ്റീവ് ഫലമാണ് ലഭിച്ചത്. രോഗം സ്ഥിരീകരിച്ച കോർപ്പറേഷൻ മെഡിക്കൽ വിഭാഗം ഉദ്യോഗസ്ഥക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയും മേയറും ഉൾപ്പെടെ 18 പേർ നിരീക്ഷണത്തിൽ പോയത്. മന്ത്രിയും അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി പ്രദീപ്കുമാറും തിരുവനന്തപുരത്താണ് നിരീക്ഷണത്തിലിരുന്നത്.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305