1470-490

മാസ്ക് ധരിക്കില്ലെന്ന വാശിയിൽ അതിഥി തൊഴിലാളി

ചളിക്കോട് അനധികൃതമായി താമസിക്കുന്ന ആസാം സ്വദേശിയെ നാട്ടുകാരും ,പോലീസും ചേർന്ന് മാസ്ക് ധരിപ്പിക്കാൻ ശ്രമിക്കുന്നു

നരിക്കുനി: -നരിക്കുനിയിൽ ഒരു കോവിഡ് നിയമങ്ങളും പാലിക്കാത്ത എസ് ബി ഐ ക്ക് മുമ്പിൽ മാസ്ക് ധരിക്കില്ലെന്ന വാശിയുമായി ആസാം സ്വദേശി ,ബാങ്കിൽ കുറച്ചു ദിവസങ്ങളായി തിരക്കാണ് ,ജനങ്ങൾ കൂട്ടം കൂടിയും ,ക്യൂ നിന്നും തിരക്ക് കൂട്ടുന്നത് നിത്യ കാഴ്ചയാണ് ,അതിനിടയിൽ നരിക്കുനിയിലെ എല്ലാവരെയും വെല്ലുവിളിച്ച് മാസ്ക് ധരിക്കില്ല എന്ന വാശിയുമായി ആസാം സ്വദേശി 4 മണിക്കൂർ ജനങ്ങളെ വട്ടം കറക്കി ,രാവിലെ 10 -30 ന്നരിക്കുനിയിൽ മസ്ക് ധരിക്കാതെ എത്തിയ ആസാം സ്വദേശി ഉച്ചയ്ക്ക് 2-30 നാണ് ചളിക്കോട്ട് അനധികൃതമായി താമസിക്കുന്ന വീട്ടിലേക്ക് നടന്നു പോയത് ,നാട്ടുകാരും ,പഞ്ചായത്ത് അധികൃതരും ,ആരോഗ്യ വകുപ്പും ,പോലീസും എത്തിയെങ്കിലും ആസാം സ്വദേശി മാസ്ക് ധരിക്കാതെ നടന്നു പോയി.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573