1470-490

ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ: ബസ് സർവീസുകൾ പുനരാരംഭിച്ചു.

ഗുരുവായൂർ: ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുമുള്ള ബസ് സർവീസുകൾ പുനരാരംഭിച്ചു. കണ്ടക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുരുവായൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഞായറാഴ്ച നിരത്തിലിറങ്ങിയിരുന്നില്ല. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറായ എടപ്പാൾ വട്ടംകുളം സ്വദേശിയ്ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതേ തുടർന്നാണ് ഗുരുവായൂർ ഡിപ്പോയിലെ ബസുകൾ ഞായറാഴ്ച ഓട്ടം നിർത്തി വെച്ചിരുനത്. ഞായറാഴച്ച അഗ്നിശമന വിഭാഗം കെ.എസ് ആർ.ടി.സി ബസുകളും ബസ് സ്റ്റാന്റ് പരിസരവും അണുവിമുക്തമാക്കിയിരുന്നു. തിങ്കളാഴ്ച 21 സർവീസുകളാണ് ഗുരുവായൂരിൽ നിന്നും നടത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573