1470-490

ഫൈബർ വള്ളം മറിഞ്ഞു: കടലിലകപ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി.

പൊന്നാനി: ശക്തമായ കാറ്റിൽ ഫൈബർ വള്ളം മറിഞ്ഞു കടലിലകപ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി.
പൊന്നാനി, മരക്കടവ് ഭാഗം കടലിലാണ് മത്സ്യ ബന്ധനത്തിനായി കടലിലിറങ്ങിയ ഫൈബർ ബോട്ടാണ് അപകടത്തിൽ പെട്ടത്.മത്സ്യതൊഴിലാളികളായ ഫാറൂഖ്, കബീർ, മൻസൂർ എന്നിവരാണ് അപകടത്തിൽ പെട്ട തോണിയിൽ ഉണ്ടായിരുന്നത്.പൊന്നാനി തീരദേശ പോലീസും, അൽ ഷബാബ് വള്ളത്തിലെ മത്സ്യതൊഴിലാളികളും ചേർന്ന് മൂന്നു പേരെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.

Comments are closed.