1470-490

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഫേസ് ഷീൽഡ് നൽകി.

കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കും പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്കും സംയുക്തമായി കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഫേസ് ഷീൽഡ് നൽകി.
യൂണിറ്റിൽ നടന്ന ചടങ്ങിൽ ഇൻസ്പെക്ടർ – ഇൻ-ചാർജ് പി.എ.ദിലീപ് കുമാറിനും എ.ഡി.ഇ.രാജേഷ് ബി. തണ്ടാശേരിക്കും മുഷ്താഖ് അലി ഫേസ് ഷീൽഡുകൾ കൈമാറി.
കെ.വി.മണികണ്ഠൻ, പി.ജി.സന്തോഷ്, ടി.എസ്.മഞ്ജുഷ്, കെ.എം.വിമേഷ് തുടങ്ങിയവർ പങ്കെടുത്തു. ആദ്യഘട്ടത്തിൽ കണ്ടക്ടർമാർക്കും ബസ് വാഷർമാർക്കുമാണ് ഫേസ് ഷീൽഡുകൾ നൽകുന്നത്.

Comments are closed.