1470-490

ഗുരുവായൂർ ദേവസ്വം ആനകളുടെ സുഖ ചികിത്സ തുടങ്ങും

ഗുരുവായൂർ ദേവസ്വം ആനകളുടെ സുഖ ചികിത്സയ്ക്ക് ജൂലായ് 1ന് തുടക്കമാകും

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖ ചികിത്സയ്ക്ക് ബുധനാഴ്ച്ച തുടക്കമാകും. ആനക്കോട്ടയിലെ 47 ആനകളിൽ മദപ്പാടില്ലാത്ത ആനകൾക്കാണു സുഖചികിത്സ നൽകുന്നത്. മദപ്പാടിലുള്ള ആനകൾക്ക് മദപ്പാട് കഴിയുന്ന മുറക്ക് സുഖചികിത്സ നൽകും. ജൂലൈ 30 വരെയാണ് സുഖ ചികിത്സ. മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂർണം, 25 ഗ്രാം മിനറൽ മിക്‌സ്ചർ, 50 ഗ്രാം മഞ്ഞൾപൊടി തുടങ്ങിയവയും വൈറ്റമിൻ ടോണിക്കുകളുമാണ് ഓരോ ദിവസവും സുഖചികിത്സാക്കാലത്ത് ആനകളുടെ ദൈനംദിന മെനു. ഇതിന് പുറമെ പനമ്പട്ടയും പുല്ലുമുണ്ട്. ആനകളുടെ ശരീര പുഷ്ടിക്കും, ഓജസ്സിനും, അഴകിനും, ആരോഗ്യത്തിനുമായി വിദഗ്ദർ നിശ്ചയിച്ച ഔഷധ കൂട്ടുകളും, ആരോഗ്യ വർദ്ധക വിഭവങ്ങളുമാണ് സുഖ ചികിത്സക്കായി ആനകൾക്ക് കൊടുക്കുന്നത്. ദിവസവും വിശദമായ തേച്ചുകുളിയും സുഖചികിത്സയുടെ ഭാഗമായുണ്ട്.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0