1470-490

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

വേലൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ മൂരായിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. 13 ലക്ഷം രൂപ ചെലവിൽ 22 ഗുണഭോക്താക്കൾക്കായാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എം അബ്ദുൾ റഷീദ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി.ആർ ഷോബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്‌സൺ സ്വപ്ന രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എൽസി ഔസേപ്പ്, സിമി ടീച്ചർ ഗുണഭോക്തൃ സമിതി കൺവീനർ ഇ ഐ സുരേന്ദ്ര ബാബു തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573