1470-490

സ്ക്കൂട്ടർ യാത്രിക ലോറി കയറി മരിച്ചു

തലശേരി :  മാഹിയിൽ ലോറി കയറി സ്കൂട്ടർ യാത്രിക മരിച്ചു.പെരിങ്ങാടി  വണ്ണാന്റവിട സീനത്ത് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മകൾക്കും പരിക്കേറ്റിട്ടുണ്ട്. മകളാണ് വാഹനം ഓടിച്ചിരുന്നത്. മാഹിപ്പാലത്തിനടുത്ത് വച്ച് ഹമ്പിൽ കയറിയിറങ്ങുന്നതിനിടെ സീനത്ത് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം പിന്നിലൂടെ വന്ന നാഷണൽ പെർമിറ്റ് ലോറി യുവതിയുടെ ദേഹത്ത് കൂടി കയറിയിറങ്ങി .മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573