1470-490

തമിഴ്നാട് സ്വദേശിക്ക് കോവിഡ്; കോട്ടക്കലിൽ ആശങ്ക

കോട്ടക്കൽ: കോട്ടക്കൽ പറമ്പിലങ്ങാടിയിൽ താമസിച്ചിരുന്ന തമിഴ്നാട് കള്ള കുരിശി സ്വദേശി അരശുവിനു കോവിഡ് പോസിറ്റീവായത് കോട്ടക്കലിൽ ആശങ്കയായി. കോട്ടക്കൽ സി.ഐ. അടക്കമുള്ള മുന്ന് ഉദ്ദേഗസ്ഥർ നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ 23നാട് ഇദ്ദേഹത്തെശനായ നിലയിൽ താമസസ്ഥലത്ത് കണ്ടെത്തിയത്. ഡോ. സയ്യിദ് ഫസലിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 24 നു ഇദേഹം മരമടയുകയുണ്ടായി. രോഗിയുടെ ആദ്യ ഫലം നെഗറ്റീവായിരുന്നെങ്കിലും 29 നു മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോവിഡ് പോസിറ്റീവായ വിവരം അറിയുന്നത്. കോ വിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സാധാര ആചാരങ്ങൾ പ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഇതും വലിയ ആശങ്കകൾക്കു വഴിയൊരുക്കുന്നുണ്ട്. ഇദേഹത്തിന് എങ്ങിനെ രോഗം പിടിപെട്ടു എന്നത് വ്യക്തമായിട്ടില്ല.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573