1470-490

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ധർണ നടത്തി

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ നന്മണ്ട മണ്ഡലം കോൺഗ്രസ്സ്കമ്മററി സംഘടിപ്പിച്ചപോസ്റ്റാഫീസ് ധർണ മുൻDCC പ്രസിഡണ്ട് കെ.സി.അബു ഉൽഘാടനം ചെയ്യുന്നു. ഇടിമിന്നലേറ്റ വന് പാമ്പുകടിയേറ്റതിനു തുല്യം -കെ.സി.അബു. കൊ വിഡ് ഭീഷണിയുടെ മറവിൽ നീണ്ട ഇരുപതു ദിവസം തുടർച്ചയായി പെട്രോൾ ഡീസൽ വർദ്ധനയിലൂടെ ഇന്ത്യൻ ജനതയെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയം ഇടിമിന്നലേറുവീണ വന് പാമ്പുകടിയേറ്റതിനു തുല്യമാണെന്ന് മുൻ DCC പ്രസിഡണ്ട് കെ.സി അബു പറഞ്ഞു. ഇന്ധന വിലക്കൊള്ളക്കെതിരെ രാജ്യവ്യാപകമായി നടന്നു വരുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി നന്മണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നന്മണ്ട പോസ്റ്റ് ആഫീസിനു മുൻപിൽ നടത്തിയ ധർണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് വിശ്വൻ നന്മണ്ട ആധ്യക്ഷം വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺ: പ്രസിഡണ്ട് ടി.കെ.രാജേന്ദ്രൻ, പ്രവാസി കോൺസ് ജില്ലാ പ്രസിഡണ്ട് ബാബു കരിപ്പാല, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജയൻ നന്മണ്ട, ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ.പി.വാസു, ജി.വി.ഷാജു, വിജയൻ പൊയിൽ, കെ.പി.സന്തോഷ് കുമാർ, ഉമേഷ് കണ്ടോത്ത് എന്നിവർ സംസാരിച്ചു. ധർണയ്ക്ക് മുന്നോടിയായി കൊ വിഡ് നിയമം പാലിച്ചുകൊണ്ട് നടന്ന പ്രകടനത്തിന് വിശ്വൻ നന്മണ്ട, കെ.എം.രവി,പ്രവീൺ ശിവപുരി, പി.വി.വിശ്വനാഥൻ, ജയപ്രകാശൻ, കെ.കെ മുഹമ്മദ്, ടി.കെ.രാജൻ, ഷംസുദ്ദീൻ, കെ.പി.രാജൻ, ആശാ ബാലൻ എന്നിവർ നേതൃത്വം നൽകി. സമരത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ചീക്കിലോട്, കൊളത്തൂർ പോസ്റ്റ് ഓഫീസുകൾക്കു മുന്നിലും ധർണ നടന്നു.

Comments are closed.