1470-490

പട്ടിക ജാതി മോർച്ച കളക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു

ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എത്ര പട്ടികജാതി. വർഗ വിഭാഗങ്ങൾക്ക് ജോലി നൽകി എന്നതിനെ കുറിച്ച് ധവളപത്രം ഇറക്കണം എന്ന് ബിജെപി പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിലെ എംപ്ലോയ്‌മെന്റ് സെൽ എ. ബി എന്നി സെക്ഷനുകൾ സംയോജിപ്പിക്കാനുള്ള നീക്കം പട്ടികജാതി വർഗ വിഭാഗങ്ങളെ സർക്കാർ ജോലിയിൽ നിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്യാനുള്ള ആസൂത്രിത ഗൂഡ്ഡലോചനയുടെ ഭാഗമാണ്. 6വർഷമായി പൊതു ഭരണ വകുപ്പിൽ പട്ടിക ജാതി ഒഴിവുകളുമായ് ബന്ധപെട്ടു അവലോകനം നടത്തിയിട്ടില്ല എന്ന അക്കൗണ്ട്ജനറലിന്റെ റിപ്പോർട്ട് പുറത്ത് വന്നിട്ടും യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്.പട്ടികജാതി വിഭാഗങ്ങളുടെ സ്‌പെഷ്യൽ റിക്രൂട്മെന്റ് നടത്താതെ പിൻവാതിൽ നിയമനങ്ങൾ നടത്തികൊണ്ടിരിക്കുന്നു രണ്ടായിരത്തോളംസംവരണ തസ്തികളിലേക്ക് ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടത്താതെ സർക്കാർ പട്ടിക ജാതി ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണ്. ഭൂരിഭാഗം PSC ലിസ്റ്റുകളും കാലാവധി പൂർത്തിയായി കൊണ്ടിരിക്കുകയാണ് പട്ടിക വിഭാഗക്കാർക്ക് നിയമാനുസൃതം ലഭിക്കേണ്ട പത്തു ശതമാനം സംവരണം ഇല്ലായ്മ ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ അതിശക്തമായ പ്രക്ഷോഭവുമായി പട്ടികജാതി മോർച്ച മുന്നോട്ട് പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. പട്ടിക ജാതി ഉദ്യോഗാര്ഥികളോടുള്ള ഇടതു സർക്കാർ വഞ്ചനക്കെതിരെ സംസ്ഥാന വ്യാപകമായി പട്ടിക ജാതി മോർച്ച സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണയുടെ ഭാഗമായി ചാലക്കുടി സിവിൽ സ്റ്റേഷന് മുൻപിൽ സംഘടിപ്പിച്ച ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക ജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ബാബു. ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തു. ജില്ലാ കമ്മിറ്റി മെമ്പർ ടി വി ഷാജി. അഡ്വ സജികുറുപ്പ് മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സനൽ എന്നിവർ പ്രസംഗിച്ചു.

Comments are closed.