1470-490

ചാലക്കുടി:ഏഴ് വാര്‍ഡുകള്‍ കണ്ടൈമന്റ് സോണുകളായി പ്രഖ്യാപ്പിച്ചു

ചാലക്കുടി. നഗരസഭയിലെ ഏഴ് വാര്‍ഡുകള്‍ കണ്ടൈമന്റ് സോണുകളായി പ്രഖ്യാപ്പിച്ചു. ഈ വാര്‍ഡുകളില്‍ 144 പ്രഖ്യാപ്പിച്ചു. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ ഒന്നും ഈ പ്രദേശത്ത് അനുവദിക്കുന്നതല്ല. മൂന്നാള്‍ കൂടുതല്‍ കൂടൂന്നതും എല്ലാം കര്‍ശനമായി നിയന്ത്രിക്കുന്നതാണ്.പതിനാറ് വെട്ടുകടവ്, പതൊന്‍പത് പള്ളി വാര്‍ഡ്, ഇരുപത്തിയൊന്ന് മുന്‍സിപ്പല്‍ ക്വാര്‍ട്ടേഴ്‌സ്, മുപ്പത് മുന്‍സിപ്പല്‍ ഓഫീസ്,ആര്യങ്കാല, മുപ്പത്തിയഞ്ച് പ്രശാന്തി,മുപ്പത്തിയാറ് കരുണാലയം എന്നീ ഏഴ് വാര്‍ഡുകളാണ് കണ്ടൈമെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.മെഡിക്കല്‍ ആവശ്യങ്ങള്‍, അവശ്യസാധനങ്ങളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ളവരുടെ സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കും. ഓട്ടോറിക്ഷ അടക്കമുള്ള വാഹന സര്‍വ്വീസുകളും അനുവദിക്കുന്നതല്ല. സോണുകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ പിക്കറ്റിംങ്ങ് ഏര്‍പ്പെടുത്തും. അനവശ്യമായ ഒരു യാത്രയും അനുവദിക്കുന്നതല്ല. കോടതികള്‍ ദുരിത നിവാരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓഫീസകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല. പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ പരമാവധി ജീവനക്കാരെ കുറച്ച് വേണം പ്രവര്‍ത്തിക്കുവാന്‍.ബാങ്കുകള്‍ ഉച്ചക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാം. പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടുവാന്‍ പാടുള്ളതല്ല. വഴിയോര കച്ചവടം, ചായകടകള്‍, ജ്യുസ് സ്റ്റാളുകള്‍ എന്നിവ ഒഴികെ മറ്റു ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. നിര്‍മ്മാണ മേഖലകളില്‍ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടു വരുവാന്‍ പാടില്ലാത്തതുമാണ്. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള കച്ചവടവും കര്‍ശനമായി നിരോധിച്ച് ഉത്തരവായിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും, പ്രേരിപ്പിക്കുന്നവര്‍ക്കെതിരേയും സാധരണ നിയമങ്ങള്‍ക്ക് പുറമെ ദുരന്ത നിവാരണ നിയമം അനുസരിച്ചു നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

Comments are closed.