1470-490

പ്ലാസ്മ ദാതാവ് വിനീതിനെ ആദരിച്ചു.

എടപ്പാൾ: ഗൾഫിൽ നിന്നെത്തി മഞ്ചേരി ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റിറിലായിരുന്ന പടിഞ്ഞാറങ്ങാടി സ്വദേശി സൈനുദ്ധീൻ ബാഖവിയെ പ്ലാസ്മ തെറാപ്പിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന പ്ലാസ്മ ദാതാവ് വിനീതിനെ ആദരിച്ചു. കേരളത്തിൽ വിജയം കൈവരിച്ച ആദ്യ പ്ലാസ്മ തെറാപ്പിക്ക് സന്നദ്ധനായ എടപ്പാൾ – കോലളമ്പ് സ്വദേശി കല്ലൂരിൽ വീട്ടിൽ വിനീതിനെ കോലളമ്പ് കേരള മുസ്ലിം ജമാഅത്ത്, അമാനുല്ല ഫാസിൽ സ്മാരക സാന്ത്വനം കേന്ദ്രം അഭിനന്ദിച്ചു. സാന്ത്വനം സെന്റർ ചെയർമാൻ സിദ്ധീഖ് മൗലവി അയിലക്കാട് ഉപഹാരം നൽകി.
വാരിയത്ത് മുഹമ്മദലി, അജി കൊലളമ്പ്, പി പി നൗഫൽ സഅദി, പി വി മുഹമ്മദലി, ഉമർ അലി ശിഹാബ് നൂറാനി, സഫ്‌വാൻ അയ്ഖദി, ഫഖ്‌റുദ്ധീൻ സംബന്ധിച്ചു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0