1470-490

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം ജാഗ്രതയോടെ

പൊന്മള : നാടും നഗരവും പകർച്ചവ്യാധിയുടെ മുൾമുനയിൽ നിൽക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രതയോടെ മുന്നേറി പൊന്മള ഗ്രാമ-പഞ്ചായത്ത് പതിനെട്ടാം വാർഡ്.വാർഡ് മെമ്പർ എംപി മുസ്ഥഫ മാസ്റ്ററുടെ നേതൃത്വത്തിൽ  വാർഡ് തല ശുചിത്വ സമിതി വാർഡിലെ മുഴുവൻ വീടുകളിലും ക്ലീനിംഗ് മെറ്റീരിയൽസും ബോധവൽക്കരണ നോട്ടീസും വിതരണം നടത്തി.അതോടൊപ്പം പൊന്മള പള്ളിപ്പടി , മാണൂർ അങ്ങാടികളും , കെ.എസ്.ഇ.ബി ഓഫീസ് പരിസരവും മരുന്നടിച്ച് അണുവിമുക്തമാക്കി.

ഗ്രാമ-പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അഹമ്മദ് കോയ , ജെ.എച്ച്.ഐ. മനോജ് കുമാർ , ജെ.പി.എച്ച്.എൻ. സൗമ്യ ,  സാമൂഹ്യ പ്രവർത്തകരായ എം.പി മുജീബ് മാസ്റ്റർ , ഹംസ കാരാട്ട് , മൻസൂർ , ഷരീഫ് വി ഫിറോസ് സി എന്നിവർ നേതൃത്വം നൽകി. 

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217