1470-490

ഓപ്പറേഷൻ പി. ഹണ്ട്: 2 പേർക്കെതിരെ കേസ്സെടുത്തു

ഓപ്പറേഷൻ പി. ഹണ്ടിന്റെ ഭാഗമായി ബാലുശേരിയിൽ 2 പേർക്കെതിരെ കേസ്സെടുത്തു. ഒരാൾ റിമാണ്ടിൽ . അറപ്പീട്ടിക തെരുവിൽ മുഹമ്മദ് ഇഷാം (20) നെയാണ് ബാലുശേരി എസ്.ഐ. പ്രജിത് അറസ്റ്റ് ചെയ്തത്. ഇയാളെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചന്ദന ശ്ശേരി ശാരംഗി (29) ന്റെ പേരിൽ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരികയാണ്. പെൺകുട്ടികളുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ പോലീസ്സ് നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടക്കുന്ന ഓപ്പറേഷൻ പി. ഹണ്ടിന്റെ ഭാഗമായി സൈബർ ഡോമിന്റെ സഹകരണത്തോടെയാണ് അശ്ലീല വീഡിയോ റെയ്ഡ് നടക്കുന്നത്. ജില്ലയിലാകെ 4 പേർക്കെ തിരെയാണ് കേസ്സെടുത്തിട്ടുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137