1470-490

നഗരസഭാ ഓഫീസ് കോംപ്ലക്സിന് വാരിയംക്കുന്നതിന്റെ സ്മാരകമാക്കണം

നഗരസഭാ ഓഫീസ് കോംപ്ലക്സിന് വാരിയംക്കുന്നതിന്റെ സ്മാരകമാക്കണമെന്ന പ്രതിപക്ഷ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു: എസ്.ഡി.പി.ഐ

മഞ്ചേരി: നഗരസഭക്ക് പുതുതായി പണിത ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നാമം വാരിയംക്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാകണമെന്നതിൽ ചരിത്ര സ്നേഹികൾക്ക് എതിരഭിപ്രായമുണ്ടാകില്ല.

സ്വാതന്ത്രസമരത്തെ ഒറ്റുകൊടുത്തവർക്കെതിരെ ചേക്കുട്ടി പോലീസിന്റെ തലയെടുത്ത് ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനം നടത്തിയ മഞ്ചേരി നാൽക്കവലക്കടുത്ത് തന്നെയുള്ള പുതിയ നഗരസഭ ഓഫീസിന്റെ പേര് വാരിയംക്കുന്നത്തിന്റെ താക്കുന്നതിൽ നഗരസഭാദ്ധ്യക്ഷ മുൻകയ്യെടുക്കണം. രാജ്യതാൽപ്പര്യങ്ങൾക്കെതിരായ ഫാസിസ്റ്റുകളുടെ പേടിസ്വപ്നമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടതിലെ മുന്നണി പോരാളിയുടെ നാമധേയത്തിൽ മഞ്ചേരിയിലെ ഒരു സ്മാരകവും നിലവിലില്ല. എന്നാൽ വാരിയംക്കുന്നത്ത് ധീരമൃത്യു വരിച്ച മലപ്പുറത്ത് കോട്ടക്കുന്നിന് താഴെ സ്മാരകം പണിതിട്ട് കാലങ്ങളായി.
ധീര ദേശാഭിമാനിയായ വാരിയംക്കുന്നത്തിനോടുള്ള ബഹുമാനവും ആദരവും നിലനിർത്തി പുതിയ നഗരസഭാ ഓഫീസ് കെട്ടിടത്തിന്ന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിൽ ഭരണപക്ഷം നിലപാട് വ്യക്തമാക്കണം.

മുനിസിപ്പൽ പ്രസിഡന്റ് അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് പുല്ലഞ്ചേരി സ്വാഗതം പറഞ്ഞു. . അസ്ലം മുളളംമ്പാറ .ലിയാകത്ത്.അലിഅക്ബർ സംസാരിച്ചു.റോഷൻ നന്ദി പറഞ്ഞു പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573