1470-490

മുളഞ്ചേരി കുളം ഇനി മുതൽ നാട്ടുകാർക്ക്

മുല്ലശ്ശേരി: മുളഞ്ചേരി കുളം ഇനി മുതൽ നാട്ടുകാർക്ക് ഉപയോഗിക്കാം.
വയലോരം കലാ സാംസ്കാരിക വേദിയുടെ പ്രവർത്തകർ കുളത്തിലെ ചണ്ടിയും പായലും മറ്റ് മാലിന്യങ്ങളും വാരി വൃത്തിയാക്കിയതോടെയാണ് നാട്ടുകാർക്ക് ഈ കുളം ഉപയോഗിക്കാനായത്.
മുല്ലശ്ശേരി പഞ്ചായത്തിലെ 12-ാം
വാർഡിൽ മണൽപ്പുഴ
കോൾ പടവിന് സമീപമാണ്
ഈ കുളം.നൂറ് കണക്കിന് നാട്ടുകാർ കുളിക്കാനായി ഉപയോഗിച്ചിരുന്ന ഈ കുളം വർഷങ്ങളായി ഉപയോഗശൂന്യമായ നിലയിൽ ആയിരുന്നു. കുളത്തിൻ്റെ
ശുചീകരണ പ്രവർത്തനങ്ങൾക്ക്
വാർഡ് മെമ്പർ ജയവാസുദേവൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
എൻ കെ സുബ്രമുണ്യൻ, വയലോരം കലാ സാംസ്കാരികവേദിയുടെ ഭാരവാഹികളായ ടി എസ് അരുൺ, പി പി അതുൽ, വി വി
വിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573