1470-490

ആരോഗ്യ ജാഗ്രതാ ലംഘനം; 36 പുതിയ കേസുകള്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 36 കേസുകള്‍ കൂടി ഇന്നലെ (ജൂണ്‍ 28) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 46 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നാല് വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,941 ആയി. 6,064 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 2,639 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 318 പേര്‍ക്കെതിരെയും ഇന്നലെ (ജൂണ്‍ 28) പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305