1470-490

കുന്നംകുളം നഗരസഭ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി


കോവിഡ് വ്യാപനം തടയുന്നതിനായി കുന്നംകുളത്ത് സർക്കാർ, ഇതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ നഗരസഭ പുറത്തിറക്കി. നഗരസഭ പരിധിയിലെ മുഴുവൻ സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളിലും എല്ലാവിധ കച്ചവട സ്ഥാപനങ്ങളിലും എത്തുന്നവരുടെ സമയം, പേര് വിവരം, ഫോൺ നമ്പർ അടക്കം നിർബന്ധമായും രേഖപ്പെടുത്താൻ സംവിധാനം ഒരുക്കാൻ നഗരസഭ നിർദ്ദേശിച്ചു.
എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസർ നിർബന്ധമാക്കണം. മാസ്‌ക് ധരിക്കാത്തവരെ ഒരു കാരണവശാലും സ്ഥാപനങ്ങളിലോ കടകളിലോ കയറാൻ അനുവദിക്കില്ല. എല്ലായിടത്തും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. എല്ലാ എ.ടി.എം കൗണ്ടറുകളിലും മുഴുവൻ നേരവും സാനിറ്റൈസർ കസ്റ്റമേഴ്സിന് ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ബാങ്ക് അധികാരികൾ ഉറപ്പു വരുത്തണം. എല്ലാ സ്ഥാപനങ്ങളും ഇടക്കിടെ അണുനശീകരണം ചെയ്യേണ്ടതാണെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കി.പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. പ്രായമായവരും കുട്ടികളും രോഗികളും പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിയ്ക്കണമെന്നും ചെയർപേഴ്‌സൻ സീതരവീന്ദ്രൻ അറിയിച്ചു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0