1470-490

ജെ.സി.ഐ വളാഞ്ചേരിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം

ജെ.സി.ഐ വളാഞ്ചേരിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് റജുല നൗഷാദ്

വളാഞ്ചേരി:ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ഇരിമ്പിളിയം എ.എം.യു.പി സ്കൂളിന്റെയും എച്ച് എ എൽ പി സ്കൂളിന്റെയും സഹകരണത്തോടെ ഓൺ ലൈൻ ക്ലാസിന് സൗകര്യമില്ലാത്തവർക്ക് അഞ്ചാംഘട്ട ടി.വി കൾ വിതരണം ചെയ്തു.
കോവിഡ് 19 സാമൂഹിക വ്യാപനം കണക്കിലെടുത്ത് പഠനം ഓൺ ലൈനിലൂലെ ആയപ്പോൾ നിരവധി പേർ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ടി.വികൾ വിതരണം ചെയ്തത്. ചടങ്ങിൽ ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുലാ നൗഷാദ് ടിവികൾ ഇരിമ്പിളിയം എ.എം.യു.പി എസ് മാനേജർ നൗഷാദ്.പി വലിയ കുന്ന് എച്ച്.എ. എൽപ്പി എസ് പ്രതിനിധി മുനവ്വിർ.സി .എം എന്നിവർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ വളാഞ്ചേരി പ്രസിഡന്റ് അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഉമ്മുകുൽസു കെ.ടി ,അഷ്കർ ബാബു എൻ.എസ് എന്നിവർ സംസാരിച്ചു.ഇരിമ്പിളിയം പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമായി 18 ടി വി കൾ ജെ.സി.ഐ വളാഞ്ചേരി ഇതിനോടകം വിതരണം നടത്തിയിട്ടുണ്ട്. ജെ.സി.ഐ വളാഞ്ചേരിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണന്ന് ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുലാ നൗഷാദ് അഭിപ്രായപ്പെട്ടു.

Comments are closed.