1470-490

ഗൃഹാതുരത്വത്തിലെ രുചി കൂട്ടിൽ നിന്നും ജാസ്മിനിന്റെ രുചിയേറും കേക്കുകൾ

ജാസ്മിൻ ഫായീസ് കേക്ക് നിർമ്മാണത്തിൽ

രഘുനാഥ്.സി പി.

കുറ്റ്യാടി :- കൊറോണ പലരെയും വീട്ടിലിരുത്തിയെങ്കിലും മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കളളാട് കുഞ്ഞി പറമ്പത്ത് ജാസ്മിൻ ഫായീസ് വീട്ടിലങ്ങനെ വെറുതെ ഇരിക്കാറില്ല. അവർ രുചിയൂറുന്ന കേക്ക് നിർമ്മാണത്തിലാണ്‌.
മൈദയും,ബേക്കിംങ്ങ് പൗഡറും യോജിപ്പിച്ചതിന് ശേഷം ബീറ്റ് ചെയ്തു മുട്ടയും പാലും ചേർത്ത് മിക്സ് ചെയ്ത് സോഫ്റ്റാക്കി അതിൽ വനില എസെൻസ് കൂടി ചേർത്ത മിശ്രിതം പരന്ന പാത്രത്തിലാക്കി ബട്ടർ പെപ്പറിൽ മുകളിൽ വച്ച് നൂറ്റി എൻപത് ഡിഗ്രിയിൽ മുപ്പത്തി അഞ്ച് മിനിറ്റവരെ ഓവണിൽ വച്ച് ബെയ്ക്ക് ചെയ്ത് എടുത്ത് തണുത്തതിന് ശേഷം വ്യത്യസ്ഥ ക്രീമുകളാൽ കലാപരമായി അലങ്കരിച്ചതോടെ ജാസ്മിന്റെ ” ജാസ് ” ഹോം മെയ്ഡ് കേക്ക് റെഡി.ഒന്നര വർഷങ്ങൾക്ക് മുന്നിൽ മനസ്സിൽ ഉദിച്ച ഒരു ആശയ മായിരുന്നു പൂർണ്ണമായും ഗൃഹാതുരത്തിൽ സ്വന്തമായി മായി ഒരു ബിസിനസ്സ് ആരംഭിക്കണമെന്നത്. ചെറുപ്പകാലത്ത് ഉമ്മയുടെ രുചികരമായ ഭക്ഷണ പാചകം പാചകത്തിനോടുള്ള അതിയായ താൽപര്യവും
മനസ്സിൽ തങ്ങിയിരുന്നതിനാൽ കച്ചവടം ഭക്ഷ്യവസ്തുതന്നെയാവട്ടെ എന്ന് തീരുമാനിക്കുകയും തുടർന്ന്
ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നതും ഏറെ ആവശ്യക്കാർ ഉള്ളതുമായ കേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. കുടുംബക്കാരും ഭർത്താവും വേണ്ട പ്രോൽസാഹനം നൽകി.
തയ്യാറെടുപ്പിനായി കോഴിക്കോട്ടുള്ള കെയ്ക്ക്സ് ആന്റ് ഫ്ലാക് സ് എന്ന സ്ഥാപനത്തിൽ നിന്നും പ്രത്യേകപരിശീലനം നേടി. ഗുണമേന്മ തന്നെ പ്രധാനം എന്നതിനാൽ
തലശ്ശേരി, കോഴിക്കോട് തുടങ്ങിയ ടൗണുകളിൽ നിന്ന് ആവശ്യമായ വസ്തുക്കൾ നേരിട്ട് തന്നെ സമാഹരിച്ച് നിർമ്മാണം തുടങ്ങി തുടർന്ന് ആവശ്യക്കാർ ഏറെയുള്ള ബ്ലേക്ക് ഫോറസ്റ്റ്, നട്ടി ബബ്ൾ, ഡോൾ കേക്ക്, ടെന്റർ കോക്ക് നെറ്റ്, ഫെറോ റോച്ചർ, ഓറിയോ കേക്ക്, കടകളിലും മറ്റും ദുർലഭമായി കിട്ടുന്ന നോൺ ആൾക്കഹോൾ കേക്കും, അറേബ്യൻ കേക്ക് നിർമ്മാണ രീതിയിൽ നിന്നും ഉരുവായതും ഏറെ രുചികരവുമായ കുനാഫ്, മറ്റും വ്യത്യസ്ഥതയുള്ള വെഡിംങ്ങ്, ബർത്ത് ഡേ കേക്കുകളും
ജാസ്മിമിന്റെ രുചി കൂട്ടിൽ നിന്നും വിരിയുകയാണ്. രുചി കൂട്ടാനുള്ള പൊടികൈകൾ ഒന്നും തന്നെ നിർമ്മാണ കൂട്ടിൽ ചേർക്കാറില്ലെന്നതിനാൽ ഒരിക്കൽ വാങ്ങിയവർ തന്നെ തുടർന്നും കേക്ക് വാങ്ങാൻ എത്തുകയാണ്.വാട്ട്സ് അപ്പ്, ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, തുടങ്ങിയ ഓൺലൈൻ മാർഗങ്ങളിൽ കൂടി നൂറ് കണക്കിനാളുകളാണ് ജാസ്മിന്റെ മിതമായ വിലയും ഗുണമേന്മയുള്ളതുമായ കേക്കുകൾ
‘വാങ്ങുന്നത്. ലോക്ക് ഡൗൺ കാലങ്ങളിൾ സുരക്ഷ സംവിധാനങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് തന്നെ നൂറ് കണക്കിന്ന് കേക്കു കളാണ് വിൽപ്പന നടന്നത്. ഗുണനിലവാരം നിലനിർത്തി കച്ചവടം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ അംഗികാരം നേടിയിരിക്കുന്നു. കേക്ക് നിർമ്മാണത്തിന്ന് പുറമെ കൃഷിയിലും, പൂന്തോട്ട നിർമ്മാണത്തിലും ഏറെ തൽപ്പരയാണ് ജാസ്മീൻ പപ്പായ, റം ബൂട്ടാൻ, ചിക്കു ,മേംഗോസ്റ്റിൻ,
തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടുവളർത്തി ജാസ്മിനെ
ഉത്തമ കൃഷി കാരിയാക്കുകയാണ്.
ഭർത്താവ് ഫായിസ് ബഹ്റൈനിൽ ബിസിനസ്സുകാരനാണ്. എട്ടാം ക്ലാസുകാരനായ മകൻ അജ് വദ് നിഴലായി ഉമ്മയോട് ഒപ്പമുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305