1470-490

ഡി വൈ എഫ് ഐ പ്രവർത്തകൻ യൂത്ത് കോൺഗ്രസിൽ ചേർന്നു

സജീവ ഡി വൈ എഫ് ഐ പ്രവർത്തകനും കല്ലേപ്പാടം ആൽത്തറ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ കാജാ ഹുസൈൻ

പഴയന്നൂർ: സജീവ ഡി വൈ എഫ് ഐ പ്രവർത്തകനും കല്ലേപ്പാടം ആൽത്തറ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ കാജാ ഹുസൈൻ യൂത്ത് കോൺഗ്രസിൽ ചേർന്നു.
കാജാഹുസൈൻ ഇടത് അക്രമ രാഷ്ട്രീയത്തിൽ മനംനൊന്താണ് ഇന്ത്യയിലെ മതേതര പ്രസ്ഥാനമായ യൂത്ത് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ഡി വൈ എഫ് ഐയിൽ നിന്നും യൂത്ത് കോൺഗ്രസിലേക്ക് വന്ന കാജാഹുസൈന് പഴയന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.കല്ലേപ്പാടം യൂത്ത് കോണ്ഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴയന്നൂർ മണ്ഡലം പ്രസിഡന്റ് പി.കെ.മുരളീധരൻ ഹാരാർപ്പണം ചെയ്ത് കാജാഹുസൈനെ സ്വീകരിച്ചു. കെ.പി.പ്രണവ് അദ്ധ്യക്ഷനായി.
വി.കെ.ശ്രീകുമാർ,ടി.ആർ.അയ്യപ്പൻ, പി.വി.കെ.ബാലകൃഷ്ണൻ നായർ, കെ.ജി.രാധാകൃഷ്ണൻ, പി.ആർ.പ്രവീൺ, പി. ആർ.പ്രജിത്ത്, അരുൺദാസ്, സി.പി. ഷനോജ്, രജനി ബാബു, കാജാ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.