1470-490

ദേശീയ സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു

സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി : ഗവ: മാപ്പിള വി.എച്ച്.എസ്. സ്കൂളിൽ നിന്നും ദേശീയ സ്കോളർഷിപ്പു പരീക്ഷയായ നാഷണൽ മീൻസ് കം മെറിറ്റ് വിജയിച്ച നാലു പ്രതിഭകളെ അനുമോദിച്ചു.കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തന്നെ മികച്ച വിജയശതമാനം വിദ്യാലയത്തിനു നേടാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് അനുമോദന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സ്കോളർഷിപ്പു വിജയികളായ അയിഷ നസ് ലി, റഷതഷ് രീഫ്, ഷിംനിത്ത് ലാൽ അഹമ്മദ്, മുഹമ്മദ് ഷഹ സാദ് എന്നിവരെയാണ് അനുമോദിച്ചത്. വിദ്യാർത്ഥികൾക്ക് പരിശീലന നേതൃത്വം നൽകിയ അധ്യാപിക കെ.ഷീജ, പി.ടി. പ്രജീഷ് എന്നിവർക്കും ആദരം നൽകി. പി.ടി.എ യും ഖത്തർ കൊയിലാണ്ടി മുസ്ലിം വെൽഫെയർ അസോസിയേഷനും സംയുക്തമായി ഒരുക്കിയ ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഇ.കെ.ഷൈനി, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ
കെ ഷിജു , നഗരസഭ കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി, പി.ടി.എ പ്രസിഡണ്ട്‌ യു.കെ രാജൻ ,പ്രധാനധ്യാപിക കെ.കെ.ചന്ദ്രമതി, കെ.കെ.വി. മുഹമ്മദ് എന്നിവർ സംസാരിച്ചു.

Comments are closed.