1470-490

നിർധന രോഗികൾക്ക് ചികിത്സാഫണ്ടിനായി ബിരിയാണി ഫെസ്റ്റ്

സാന്ത്വനം കീഴരിയൂർ നടത്തിയ ബിരിയാണി ഫെസ്റ്റ് ശോഭ കരയിൽ ഉദ്ഘാടനം ചെയ്യുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: നിരാലംബരായ രോഗികളുടെ ചികിത്സ, മരുന്ന്, സഹായക ഉപകരണങ്ങൾ, ഭക്ഷണം എന്നിവക്കുള്ള തുക കണ്ടെത്തുന്നതിനായി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ച് യുവാക്കളുടെ കൂട്ടായ്മ. സാന്ത്വനം കീഴരിയൂർ എന്ന കൂട്ടായ്മയാണ് പ്രദേശത്തുകാരായ രോഗികളെ സഹായിക്കുന്നതിനായി ഇത്തരമൊരു സംരംഭവുമായി രംഗത്തിറങ്ങിയത്. ബ്രെയിൻ ട്യൂമർ ബാധിച്ച പ്രദേശത്തുള്ള പത്തുവയസ്സുകാരിയുടെ ചികിത്സക്കായി കഴിഞ്ഞ വർഷം ജൂണിൽ രൂപീകരിക്കപ്പെട്ട ഈ കൂട്ടായ്മ ഒരുവർഷത്തിനിടയിൽ മൂന്നര ലക്ഷം രൂപയിലധികം വിവിധ രോഗികളുടെ ചികിത്സക്കായി നൽകി. കോവിഡ് മഹാമാരി ഫണ്ട്‌ സമാഹരണത്തിന് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാണ് ബിരിയാണിഫെസ്റ്റ് സംഘടിപ്പിച്ചത്. വീടുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ സ്വീകരിച്ച് നൂറു രൂപ നിരക്കിൽ ആയിരത്തി അഞ്ഞൂറോളം ബിരിയാണി ഇവർ സ്വയം പാചകം ചെയ്തു വിതരണം നടത്തി. കീഴരിയൂർ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സാബിറ നടുക്കണ്ടിക്ക് ആദ്യപൊതി നൽകി മേലടി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശോഭ കാരയിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു. കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ രാജേഷ് കീഴരിയൂർ, സമദ് തറോൽ, റിയാസ് പുതുക്കുടി, എ.ഹരിശങ്കർ, കെ. ടി മുനീർ, മുഹമ്മദ്‌ ഷാഫി സംസാരിച്ചു. ഷംസുദ്ദീൻ തയ്യിൽ,മുഹമ്മദ്‌ എം.കെ, ആസിഫ് പി,വിദീഷ് .എസ് ,ഷംസുദ്ദീൻ കെ. കെ, ജാബിർ പി.കെ, സഈദ് .ടി, പ്രകാശൻ. ടി, റിഫാദ്. ടി. എം തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573