1470-490

ടിവി ചലഞ്ച് ഏറ്റെടുത്ത് ഹരിത കര്‍മസേനയും ജില്ലാ ശുചിത്വ മിഷനും


മലപ്പുറം: ഓണ്‍ലൈന്‍ പഠനത്തിന് ടിവിയില്ലാത്തവര്‍ക്ക് ജില്ലയിലെ സ്വാപ് ഷോപ്പുകള്‍ വഴി ജില്ലാ ശുചിത്വ മിഷനും, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനയും ടിവി നല്‍കി. ആദ്യ ടിവി റിട്ട. ഡിവിഷനല്‍ മാനേജര്‍, റെയില്‍വേ രാമനാഥന്‍ കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍ക്ക് കൈമാറി. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ്  പങ്കെടുത്തു.ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ‘സ്വാപ്പ് ഷോപ്പ്’ (കൈമാറ്റക്കട) പ്രവര്‍ത്തനം ആദ്യമായി തുടങ്ങിയതും ഇപ്പോഴും മുന്നോട്ട് പോവുന്നതുമായ യൂനിറ്റാണ് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137