1470-490

ഒന്നുമില്ലാതെ വന്നവർ ജനങ്ങളുടെ സൗഭാഗ്യങ്ങൾ കവരുന്നു

സി.കെ.ജി അനുസ്മരണ സമ്മേളനം കെ.മുരളിധരൻ ഉദ്ഘാടനം ചെയ്യുന്നു
റിപ്പോർട്ട്:

ഒന്നുമില്ലാതെ വന്നവർ ജനങ്ങളുടെ സൗഭാഗ്യങ്ങൾ കവരുന്നു: കെ.മുരളിധരൻ എം.പി

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: രാഷട്രീയത്തിൽ ഒന്നുമില്ലാതെ വന്നവർ ജനങ്ങൾക്ക് കിട്ടേണ്ടു ന്ന സൗകര്യങ്ങൾ കവർന്ന് എല്ലാ സൗഭാഗ്യങ്ങളുമായി തിരിച്ചു പോകുന്നവരായി മാറിയെന്ന് കെ.മുരളീധരൻ എം.പി.അഭിപ്രായപ്പെട്ടു. എല്ലാ സൗഭാഗ്യങ്ങളുമായി രാഷട്രീയത്തിലേക്ക് ഇറങ്ങി ഒന്നുമില്ലാതെ കടന്നു പോയ സി.കെ.ഗോഗിന്ദൻ നായരെ പുതിയ തലമുറ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. രാജ്യത്തിൻ്റെ അതിരുകളിൽ ചൈനീസ് അതിക്രമം നടക്കുമ്പോൾ ബി.ജെ.പി – കമ്യൂണിസ്റ്റ് നേതാക്കളുടെ ചൈനീസ് പ്രീണനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ത്രിവർണ്ണ സാംസ്കാരിക വേദി സംഘടിപ്പിച്ച സി.കെ.ജി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജേഷ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. പി.കെ അരവിന്ദൻ ,വി .ടി .സുരേന്ദ്രൻ, കെ.പി പ്രഭാകരൻ, എം.സതീഷ് കുമാർ, ഉണ്ണികൃഷ്ണൻ മരളൂർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137