1470-490

എം. എസ്. എം എഡുകെയർ പദ്ധതി ഉദ്ഘാടനം ചെയ്തു

കണ്ണൂർ: മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് (എം എസ് എം മർകസുദ്ദഅ്‌വ) എഡ്യുകെയർ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെ എം ഷാജി എം എൽ എ നിർവഹിച്ചു.
എം എസ് എം ജില്ലാ പ്രസിഡൻറ് ജസീൽ പൂതപ്പാറ അധ്യക്ഷത വഹിച്ചു.

കെ എൻ എം ജില്ലാ സെക്രട്ടറി സി സി ശക്കീർ ഫാറൂഖി, ജില്ലാ ട്രഷറർ മുഹമ്മദ് നജീബ്, എം എസ് എം ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂൽ, എഡൂകെയർ ജില്ലാകൺവീനർ ഇജാസ് ഇരിണാവ്, ഫൗസാൻ ബാണോത്ത്, ഷബീബ് വളപട്ടണം, ഫയാസ് കരിയാട്, ബാസിത്ത് തളിപ്പറമ്പ എന്നിവർ പ്രസംഗിച്ചു.

ജില്ലയിലെ ആയിരത്തിലധികം നിർധനരായ വിദ്യാർത്ഥികൾക്കാണ് എഡുകെയറിൻ്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തത്. നിർധനരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ, ഓൺലൈൻ പഠന സഹായ പദ്ധതികൾ, കരിയർ ഗൈഡൻസ്, കൗൺസിലിംഗ്, സ്കൂൾ കിറ്റ് വിതരണം എന്നിവയാണ് എഡു കെയർ പദ്ധതിയിലുള്ളത്.

Comments are closed.