1470-490

കുന്നംകുളത്ത് രണ്ട് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

ആര്‍ത്താറ്റ് സ്വദേശിയായ ആറ് വയസുകാരൻ, പഴഞ്ഞി ഹൈസ്‌കൂളിന് സമീപം ന്യൂഐന്നൂര്‍ റോഡില്‍ നാലുദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ച മട്ടാഞ്ചേരി ജൂത തെരുവിലെ വ്യാപാരിയുടെ  ഭാര്യ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.വ്യാപാരിയായ 48 കാരന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന  28 പേരുടെ പരിശോധന ഫലം നെഗറ്റീവായത് ആശ്വാസകരമായി.കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ ആകെ മൂന്ന് കോവിഡ് കേസുകളാണ് നിലവിലുള്ളത്.ജോര്‍ദാനില്‍ ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് പൃഥിരാജിനൊപ്പം പോയ സംഘത്തില്‍ അംഗമായ കാട്ടകാമ്പാല്‍ സ്വദേശിക്ക് രണ്ടാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു,ഇയാളുടെ പരിശോധന ഫലം പിന്നീട് നെഗറ്റീവായി.കടവല്ലൂരിലെ കോവിഡ് രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ള രണ്ടാമത്തെ ആളുടെ പരിശോധന ഫലവും  നെഗറ്റീവ് ആയി.എങ്കിലും  കണ്ടെയ്‌മെന്റ് സോണുകളില്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.പെരുമ്പിലാവിലും കണ്‍ണ്ടെയ്ൻമെന്റ് സോണുകളിലും ആരോഗ്യ പ്രവര്‍ത്തകരും പോലീസും നിദ്ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കുന്നുണ്ട്.ആര്‍ത്താറ്റ് രോഗം സ്ഥിരീകരിച്ച ആറ് വയസ്സുകാരന്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ബഹ്റൈനിൽ നിന്നെത്തിയ ആര്‍ത്താറ്റ് സ്വദേശിനിയുടെ മകനാണ്. കഴിഞ്ഞ ദിവസമാണ് ഈ കുട്ടിയുടെ മാതാവിന് രോഗം സ്ഥിരികരിച്ചിരുന്നത്.ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Comments are closed.